ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്ന രാഷ്ട്രപിതാവിന്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളുമായി 1971 ൽ പ്രവർത്തനം ആരംഭിച്ച കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് ഇന്ന് സാധാരണകാർക്കൊപ്പം നിന്ന് നാട്ടുകാരുടെ വിശ്വാസത്തിന്റെയും ജനകീയ ഇടപാടുകളുടെയും കാർഷിക ഉത്പന്ന വിപണനങ്ങളുടെയും അത്താണിയായി വേളൂക്കര വില്ലേജും മനവലശ്ശേരി വില്ലേജിന്റെ ഒരു ഭാഗവും പ്രവർത്തന കേന്ദ്രമായി പ്രവർത്തിക്കുന്നു. 67 കോടി രൂപ നിക്ഷേപവും 43 കോടി രൂപ വായ്പയുമുള്ള ബാങ്ക് ഇപ്പോൾ ക്ലാസ് 1 ൽ പ്രവർത്തിക്കുന്നു. ബാങ്കിൽ 16 ജീവനക്കാരും കെ.എസ്.ബി കൊണ്ട് കോംപ്ലക്സിൽ 33 പേരും നീതി മെഡിക്കൽ സ്റ്റോറുകളിൽ 16 പേരും ജോലി എടുക്കുന്ന ബാങ്കിന് കല്ലംകുന്നിലെ ഹെഡ് ഓഫീസ് കൂടാതെ കോലോത്തുംപടിയിൽ ഒരു ബ്രാഞ്ചും, നടവരമ്പിൽ ഒരു എക്സ്സ്റ്റെൻഷൻ കൗണ്ടറും പ്രവർത്തിക്കുന്നു.
1971 ഇരിങ്ങാലക്കുട കല്ലംകുന്ന് ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച കല്ലംകുന്ന് സർവീസ് സഹകരണ സൊസൈറ്റിയുടെ പ്രവർത്തന പരിധി വേളൂക്കര വില്ലേജും മനവലശേരി വില്ലേജിന്റെ ഒരു ഭാഗമാണ്. സൊസൈറ്റിയുടെ ഉദ്ദേശങ്ങൾ പ്രധാനമായും കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കും ബാങ്കിലെ അംഗങ്ങൾക്ക് വായ്പ നൽകുകയും അനുബന്ധ ധനസഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുകയും സഹകാരികളുടെ സമ്പാദ്യശീലം വളർത്തുക എന്നതാണ്. സൊസൈറ്റി പിന്നീട് ബാങ്ക് ആയി മാറുകയും പൂർണമായി കമ്പ്യൂട്ടർ വൽക്കരിക്കുകയും ചെയ്തു. 7800 അംഗങ്ങളുള്ള ബാങ്ക് ഇപ്പോൾ ക്ലാസ് 1 ലാണ് പ്രവർത്തിക്കുന്നത്.
അമ്പതാം വാർഷികത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്ന ബാങ്കിന് കല്ലംകുന്ന്, കോലോത്തുംപടി ബ്രാഞ്ചുകളും, കർഷകരിൽനിന്ന് നാളികേരം സംഭരിച്ച് 'കല്പശ്രീ' ബ്രാൻഡിൽ വെളിച്ചെണ്ണ വിപണനം ചെയ്യുന്ന കെ.എസ്.ബി കോക്കനട്ട് കോംപ്ലക്സും, ഇരിങ്ങാലക്കുടയിലും നടവരമ്പിൽ ഉമായി 3 നീതി മെഡിക്കൽ സ്റ്റോറുകളും ഉണ്ട്. ബാങ്കിലും അനുബന്ധ സ്ഥാപനങ്ങളിലും ആയി 70 ജീവനക്കാരും ബാങ്കിംഗ് ഇതര സ്ഥാപനങ്ങളിൽ മാത്രം 25 കോടി രൂപയുടെ ബിസിനസ് നിലവിലുണ്ട്. ബാങ്കിന്റെ തുരുത്ത് വളർച്ചയിൽ സഹകരിച്ച എല്ലാ അംഗങ്ങളോടും, സഹകാരികളോടും, അഭ്യുദയകാംക്ഷികളോടും ബാങ്കിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു. തുടർന്നും നിങ്ങൾ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്..
പ്രദീപ് യു മേനോൻ ( ബാങ്ക് പ്രസിഡന്‍റ് )
Pradeep U Menon(President), P.P Porinchu(Vice President), P.R Vijayan(Director),C.k Shivaji(Director),K.R Venu(Director), P.K Nadarajan(Director), K.V Chandran(Director), T.A Suresh(Director), P.K Sudakaran(Director),Chithralekha Peethambaran(Director), Sunitha Chandrababu(Director),Subashini Gopinath(Director), C.K Ganesh(Secretary)