Coconut Complex

2005 ൽ സംസ്ഥാന സർക്കാരിന്‍റെയും കോക്കനട്ട് ഡെവലപ്മെന്‍റെ ബോർഡിന്‍റെയും സാമ്പത്തിക സഹായത്തോടെ ഏകദേശം 2.5 കോടി രൂപ ചിലവിൽ കോക്കനട്ട് കോംപ്ലക്സ് സ്ഥാപിക്കുകയും ചെയ്തു. കർഷകരിൽ നിന്ന് പച്ച നാളികേരം സംഭരിച്ചു ആധുനിക ഡ്രയർ സംവിധാനം ഉപയോഗിച്ച് കൊപ്രയാകുകയും 10 ടൺ കപ്പാസിറ്റിയുള്ള എക്സ്പെല്ലെർ സംവിധാനത്തിലൂടെ ഡബിൾ ഫിൽറ്റർ - റോസ്റ്റ്ഡ്‌ വെളിച്ചെണ്ണ "കൽപ്പശ്രീ" ബ്രാൻഡിൽ വില്പനനടത്തുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം 15 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്നു . കൂടാതെ ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന വിവിധ ഇനം ചിപ്സുകളും ഹെർബൽ ഓയിലും സോപ്പും വിൽപ്പന നടത്തുന്നു .