ആധുനിക രീതിയിൽ സജ്ജീകരിച്ച കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് സുവർണജൂബിലി മന്ദിരം ജൂലായ് 24 ന് സഹകരണ വകുപ്പ് മന്ത്രി വാസവൻ ഉദ്ഘാടനം നിർവഹിക്കും. നീതി മെഡിക്കൽ ഷോപ്പ്, സഹകരണ സൂപ്പർമാർക്കറ്റായ കോ-ഓപ്പ്മാർട്, ഹോൾസെയിൽ സെക്ഷൻ, കോൺഫ്രൻസ് ഹാൾ കൂടാതെ കേരള ചിക്കൻ കൗണ്ടർ, ഫിഷ് കൗണ്ടർ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഉൾപെട്ടതാണീ മന്ദിരം. ജൂലായ്തീ 24 രാവിലെ 10:30 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായിരിക്കുമെന്നു ബാങ്ക് പ്രസിഡന്റ് യു പ്രദീപ് മേനോൻ പറഞ്ഞു.
എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച കോവിഡ് ഹെല്പ് ലൈൻ സെന്ററിലേക്ക് കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് മാസ്കുകൾ കൈമാറി. കൂടാതെ ബാങ്കിന്‍റെ കീഴിലുള്ള കോപ്പ് മാർട്ട്, നീതി മെഡിക്കൽ ഷോപ്പ് എന്നിവയിൽനിന്നും ഹെല്പ് സെന്ററിന്‍റെ ആവശ്യാനുസരണം ഡോർ ഡെലിവറി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ ബാങ്ക് സെക്രട്ടറി ഗണേഷ് കുമാർ, പ്രസിഡന്‍റ് പ്രദീപ് മേനോൻ എന്നിവർ പങ്കെടുത്തു.
കോവിഡ് മഹാമാരിയുടെകാലത്ത് ഫ്രീ ഹോം ഡെലിവറിയുമായി കല്ലംകുന്ന് സർവീസ് കോപ്പറേറ്റീവ് ബാങ്കിന്‍റെ സഹകരണ സൂപ്പർമാർകെറ്റിൽ നിന്നും (Coopmart - opp. Tana old പോലീസ് സ്റ്റേഷൻ, ഇരിങ്ങാലക്കുട ) മായമില്ലാത്ത സഹകരണ ഉത്പന്നങ്ങൾ, വിലക്കുറവിൽ.വിളിക്കാം....9037176557
ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിക്കുവാൻ പോകുന്നു മഹാമാരിയുടെ കാലത്തും അതിനെയെല്ലാം അതിജീവിച്ചു കൊണ്ട് കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്‍റെ സുവർണജൂബിലി മന്ദിരത്തിൽ പണികൾ പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ഈ മാസം അവസാനത്തോടുകൂടി നാടിനു സമർപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. നീതി മെഡിക്കൽ ഷോപ്പ്, മോർണിംഗ് ആൻഡ് ഈവെനിംഗ് ബാങ്ക്, സഹകരണ സൂപ്പർമാർക്കറ്റ്, കോൺഫറൻസ് ഹാൾ , വിപുലമായ കാർ പാർക്കിംഗ് എല്ലാം സൗകര്യങ്ങളോടു കൂടി നടവരമ്പിന്‍റെ മുഖച്ഛായ മാറ്റി നാട്ടുകാർക്ക് ഏറെ സഹായകരമായ പ്രസ്ഥാനമായി ഈ സംരംഭം മാറുമെന്ന് ഉറപ്പുണ്ട്.
കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ കേരളസർക്കാരിന്‍റെ "വാക്സിൻ ചലഞ്ച് '' ഏറ്റെടുത്ത് കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ വിഹിതവും ഭരണസമിതി അംഗങ്ങളുടെയും 75 ജീവനക്കാരുടെയും വിഹിതവും കൂടി 7,87,000 രൂപയുടെ ചെക്ക് മുകുന്ദപുരം താലൂക്ക് സഹ.സംഘം അസി.രജിസ്ട്രാറുടെ സാന്നിദ്ധ്യത്തിൽ ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോൻ ഇരിങ്ങാലക്കുടയിലെ നിയുക്ത എം .എൽ .എ ആർ.ബിന്ദു ടീച്ചർക്ക് കൈമാറി
കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഹെഡ് ഓഫീസിൽ വച്ച് ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു മേനോൻ പതാക ഉയർത്തി ആരംഭം കുറിച്ചു. സഹകാരികൾ, ജീവനക്കാർ , മുൻ ബോർഡ് അംഗങ്ങൾ , പ്രസിഡണ്ട്മാർ തുടങ്ങി 100 ൽ പരം പേർ പങ്കെടുത്തു. മാർച്ച് 20 മുതൽ ഏപ്രിൽ 25 വരെ നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകൾ, കുടുംബ സംഗമം, ആരോഗ്യ ക്യാമ്പുകൾ, ചികിത്സ സഹായങ്ങൾ, കാർഷിക അനുബന്ധ പരിപാടി, പ്രമുഖ വ്യക്തികളെ ആദരിക്കൽ, പഴയകാല അംഗങ്ങൾക്കുള്ള വരവേൽപ്പ്, വിദ്യർത്ഥികൾക്കുള്ള മത്സരങ്ങൾ , പഠന ക്ലാസ്സുകൾ, കലാ സന്ധ്യകൾ ,സംസ്കാരിക പരിപാടികൾ, സമ്മേളനങ്ങൾ, ജനകീയ സഭകൾ എന്നിവ സംഘടിപ്പിക്കുന്നു.സെക്രട്ടറി ഗണേഷ് കുമാർ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് പൊറിഞ്ചു നന്ദിയും പറഞ്ഞു.
കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്‍റെ അമ്പതാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് "ലോഗോ"ക്ഷണിക്കുന്നു. ബാങ്കിന്‍റെ എബ്ലവും സഹകരണത്തിന്‍റെ 7 നിറങ്ങളും അമ്പതാം വാർഷികവും കേരളത്തിന്‍റെ സാംസ്കാരികതയും സമന്വയിപ്പിച്ചുള്ള ഒരു ലോഗോ ഫെബ്രുവരി 5 ന് 3PM നുള്ളിൽ അയച്ചുതരേണ്ടതാണ്. തിരഞ്ഞെടുക്കുന്ന ലോഗോക്ക് Cash Prize നൽകുന്നതാണ്
email id: ksbr314@gmail.com
കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ എന്ന കേരള സർക്കാരിന്റെ പദ്ധതി പ്രകാരം ഓരോ ജില്ലയിൽ ഒരു സ്ഥാപനം എന്ന നിലയിൽ ആരംഭിക്കുന്ന ഈ സംരംഭം തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടയിൽ കല്ലംകുന്ന് സഹകരണ സർവ്വീസ് സഹകരണ ബാങ്കിന്റെ അധീനതയിൽ coopmart എന്ന സൂപ്പർ മാർക്കറ്റ് 2020 നവംബർ 4 , ബുധനാഴ്ച ബഹു. കേരള സഹകരണ/ ദേവസ്വം/ ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ അവർകൾ ഉൽഘാടനം നിർവ്വഹിക്കുന്നു. പ്രസ്തുത ചടങ്ങിൽ ഇരിഞ്ഞാലക്കുട MLA പ്രൊഫ. കെ.യു. അരുണൻ നാട മുറിച്ച് ദീപം തെളിയിച്ച് ആരംഭം കുറിക്കുന്ന വേളയിലേക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് താങ്കളുടെ സാന്നിദ്ധ്യം പ്രതിക്ഷിക്കുന്നു.
കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക്, ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിന്‍റെ പുതിയ ബ്ലോക്കിലേക്ക് രോഗികൾക്ക് ഇരിക്കുന്നതിനായി നൽകിയ കസേരകൾ ബാങ്ക് പ്രസിഡണ്ട് യു. പ്രദീപ് മേനോൻ ആശുപത്രി സൂപ്രണ്ട് ഡോ.മിനി മോൾക്ക് കൈമാറി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെട്ട ചെറിയ ചടങ്ങിൽ ബാങ്ക് സെക്രട്ടറി സി.കെ ഗണേഷ്, ആശുപത്രി ഹെഡ് ക്ലാർക്ക് ദിലീപ് എന്നിവർ സന്നിഹിതരായിരുന്നു.
കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ ബാങ്കിന്‍റെ പരിധിയിലുള്ള കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകളും നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ടി.വിയും വിതരണം ചെയ്തു. ഓണകിറ്റുകളുടെ വിതരണോദ്‌ഘാടനം ഇരിങ്ങാലക്കുട ആർദ്രം പാലിയേറ്റീവ് കെയർ ചെയർമാൻ ഉല്ലാസ് കളക്കാട്ട് നിർവ്വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉചിതസുരേഷ് വിദ്യാർത്ഥികൾക്ക് ടി.വി വിതരണം ചെയ്തു.
കൂടാതെ തൊഴിലാളികൾക്കുള്ള ബോണസ്സ് വിതരണം സി പി ഐ (എം) ഏരിയ സെക്രട്ടറി കെ .സി പ്രേമരാജൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ ഗോപി, സി.പി.ഐ (എം) വേളൂക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി എൻ.കെ അരവിന്ദാക്ഷൻ മാസ്റ്റർ, സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.കെ വിക്രമൻ, നടവരമ്പ് ഗവ. സ്കൂൾ പ്രസിഡണ്ട് എം.എ അനിലൻ, ബാങ്ക് വൈ. പ്രസിഡണ്ട് പി.പി പൊറിഞ്ചു, സെക്രട്ടറി സി.കെ ഗണേഷ് എന്നിവർ സംസാരിച്ചു.
കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്‍റെ വെബ്സൈറ്റ് ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു. മേനോൻ ഉദ്ഘാടനം ചെയ്തു. ബാങ്കിങ് സേവനങ്ങളും മറ്റു അനുബന്ധന വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ് വിലാസം www.kallamkunnubank.com ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി.പി പൊറിഞ്ചു, സെക്രട്ടറി സി.കെ ഗണേഷ്, ബോർഡ് മെംബർമാർ, ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.
കോവിഡ്-19 മഹാമാരി മൂലം തൊഴിൽ നഷ്ടം സംഭവിച്ചവർക്ക് കേരള സർക്കാർ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന 'മുഖ്യമന്ത്രിയുടെ സഹായഹസ്തപദ്ധതി' വായ്പയുടെ വിതരണോത്ഘാടനം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉചിതസുരേഷ് കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്‍റെ നടവരമ്പ് ശാഖയിൽ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി സി.കെ ഗണേഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് പി.പി. പൊറിഞ്ചു നന്ദിയും പറഞ്ഞു.
നവകേരളീയം കുടിശ്ശിക നിവാരണം - 2020 ജനുവരി 1 മുതൽ ഫെബ്രുവരി 29 വരെ കുടിശ്ശിക അടക്കുന്നവർക്ക് 50 % വരെ പലിശ ഇനത്തിൽ ഇളവ് ലഭിക്കുന്നു
കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്റെ 30-ാം വാർഷികപൊതുയോഗത്തോട് അനുബന്ധിച്ച് ബാങ്കിന്റെ ഉത്പന്നമായ കല്പശ്രീ വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന കല്പശ്രീ ചിപ്പ്സിന്‍റെ വിപണന ഉദ്‌ഘാടനം വെള്ളാംകല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര നിർവ്വഹിച്ചു.
കേരളത്തിന്‍റെ പരമ്പരാഗത തനതു വിഭവങ്ങളായ കായ വറുത്തത്, പഴം വറുത്തത്, ചക്ക വറുത്തത്, കൊള്ളി വറുത്തത്, പക്കാവട, മസാല കപ്പലണ്ടി, ശർക്കര വരട്ടി, മിക്സ്ചർ, എന്നിവയാണ് ആദ്യഘട്ടത്തിൽ വിപണിയിലിറക്കിയത്. ബാങ്ക് പ്രസിഡണ്ട് യു.പ്രദീപ്മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകൻ മുഖ്യ അതിഥിയായിരുന്നു. സെക്രട്ടറി ഗണേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് പൊറിഞ്ചു നന്ദിയും പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക്, ബാങ്കിൻറെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ, കോക്കനട്ട് പ്ലാന്റ് ജീവനക്കാരും, ബോർഡ് മെമ്പർമാരും കൂടി 7,16,147 രൂപയുടെ ചെക്ക് കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യു പ്രദീപ് മേനോൻ ഇരിങ്ങാലക്കുട എം എൽഎ അരുണൻ മാസ്റ്റർക്ക് കൈമാറി. 62 ഓളം ജീവനക്കാർ കല്ലംകുന്ന് സർവീസ് ബാങ്കിൽ ജോലി ചെയ്യുന്നു.
കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്‍റെ നടവരമ്പിലെ സഹകരണ മന്ദിരത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. സംയോജിത സഹകരണ വികസന പദ്ധതി (ICDP ) ഉൾപ്പെടുത്തിയാണ് മന്ദിര നിർമ്മാണം. പ്രൊഫ. കെ യു അരുണൻ എംഎൽഎ അധ്യക്ഷനായിരുന്നു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകൻ വിശിഷ്ടാതിഥിയായിരുന്നു. മുകുന്ദപുരം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം.സി അജിത്ത്, ഐ.സി.ഡി.പി ഡെവലപ്മെന്റ് ഓഫീസർ എം രഘുനാഥ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ, വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പർ ഡെയ്സി ജോസ്, നടവരമ്പ് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം നസറുദ്ദീൻ, വേളൂക്കര പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ അനിത ബിജു, സിപിഐ എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജൻ, അഡ്വ. കെ ആർ വിജയ എന്നിവർ സന്നിഹിതരായിരുന്നു. ബാങ്ക് പ്രസിഡണ്ട് പ്രദീപ് മേനോൻ സ്വാഗതവും, സെക്രട്ടറി സി കെ ഗണേഷ് നന്ദിയും പറഞ്ഞു.
കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക്, വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ സഹകരണത്തോടെ നടവരമ്പിൽ നടത്തിയ ഞാറ്റുവേലചന്തയുടെ സമാപന സമ്മേളനം ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി.പീറ്റർ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.ആർ. സുനിൽ, പാടശേഖര സെക്രട്ടറി ടി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
രാവിലെ മുതൽ നടന്ന സെമിനാറുകളിൽ വെറ്ററിനറിസർജൻ ഡോക്ടർ കെ.വി. ഷിബു, ഹോമിയോ ഡോകടർ കെ.സി. പ്രശോഭ്കുമാർ, പ്ലാവ് ജയൻ, അസി. പ്രൊഫസർ ആർ. നാഗലക്ഷമി, കെ.പി. ഇല്യാസ് എന്നിവർ വിഷയം അവതരിപ്പിച്ചു. കൃഷി അസിസ്റ്റന്റ്മാരായ ടി.വി. വിജു. കെ.എസ്. അശ്വനിപ്രിയ, ബാങ്ക് ബോർഡ് അംഗം പി.ആർ.വിജയൻ, സി.കെ. ശിവജി എന്നിവർ സെമിനാറുകൾക്ക് നേതൃത്വം നൽകി. അസിസ്റ്റന്റ് കൃഷിഓഫീസർ എം.കെ. ഉണ്ണി സ്വാഗതവും ബാങ്ക് സെക്രട്ടറി സി.കെ. ഗണേഷ് നന്ദിയും പറഞ്ഞു.
കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്‍റെയും വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ 3, 4, 5 തിയ്യതികളിൽ നടവരമ്പിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേലചന്ത കാർഷികോത്സവത്തിന്‍റെ ഉദ്ഘാടനം കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ.നാരായണൻ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു. മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരതിലകൻ, മെംബർ ഡെയ്‌സി ജോസ്, വെള്ളാംകല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ വിജയലക്ഷ്മി വിനയചന്ദ്രൻ, ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ഇന്ദു പി.നായർ, വേളൂക്കര കൃഷി ഓഫീസർ വി ധന്യ, പാടശേഖരസമിതി സെക്രട്ടറി കെ വി മോഹനൻ, ബാങ്ക് വൈസ് പ്രസിഡന്റ് വി വി പൊറിഞ്ചു എന്നിവർ സംസാരിച്ചു. മൂന്ന് ദിവസത്തെ ഞാറ്റുവേല ചന്തയിൽ വിവിധ സെമിനാറുകളും സൗജന്യ പച്ചക്കറി തൈ വിതരണവും വിവിധ തൈകളുടേയും വിത്തുകളുടേയും ചെടികളുടേയും പ്രദർശനവും വിൽപ്പനയും കാർഷികപ്രശ്നോത്തരിയും സംഘടിപ്പിക്കുന്നുണ്ട്.
കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്‍റെയും വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ കാർഷിക സംസ്കൃതി പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറയിലേക്ക് പഴമയുടെ നാട്ടറിവുകളും ശാസ്ത്രീയമായ കൃഷിരീതികളും പകർന്നു കൊടുക്കുന്നതിനു വേണ്ടി ഞാറ്റുവേല - കാർഷികോത്സവം ജൂലൈ 3, 4, 5 തീയതികളിൽ നടവരമ്പിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം രാവിലെ 10 മുതൽ വൈകിട്ട് 7 വരെ സംഘടിപ്പിക്കുന്നു. കൃഷിയും ആരോഗ്യവും ശുചിത്വവും, ജീവിതശൈലിരോഗങ്ങളും, ഔഷധ തോട്ടവും, മൃഗപരിപാലനവും, ചക്കയും വിഷയങ്ങളായ സെമിനാറുകൾ, പുരാവസ്തുക്കളുടെ പ്രദർശനം, കാർഷിക പ്രശ്നോത്തരി, നാടൻ നിർമ്മിതികൾ, നാടൻ വിഭവങ്ങൾ, നാടൻ പാട്ടുകൾ, പച്ചക്കറി വിത്തുകളുടെയും തൈക്കളുടെയും സൗജന്യ വിതരണം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികൾ ഞാറ്റുവേല ചന്തയോട്‌അനുബന്ധിച്ച് സംഘടിപ്പി ക്കുന്നുണ്ടെന്ന് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ, കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രദീപ് മേനോൻ, വേളൂക്കര കൃഷി ഓഫീസർ ധന്യ വി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ജൈവ പച്ചക്കറികളും വിഭവങ്ങളും, കുടുംബശ്രീ ചെറുകിട വ്യവസായ ഉൽപ്പന്നങ്ങൾ, തോട്ടവിള, പഴവർഗങ്ങൾ, അലങ്കാരച്ചെടികൾ, മത്സ്യങ്ങൾ, പച്ചക്കറികളും വിത്തുകളും തുടങ്ങിയ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും സൗകര്യമുണ്ടാകും. കാർഷിക പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. എക്സിബിഷനിൽ പങ്കെടുക്കാൻ വരുന്നവർക്ക് സ്റ്റാളുകൾ സൗജന്യമായി നൽകും. കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സി കെ ഗണേഷ്, വേളൂക്കര അസിസ്റ്റന്റ് കൃഷി ഓഫീസർ എം കെ ഉണ്ണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു