ദുർബല ജനവിഭാഗങ്ങളെ വട്ടിപലിശക്കാരിൽ നിന്നും മോചിപ്പിക്കുന്നതിനുവേണ്ടി കേരളം സർക്കാർ നടപ്പാക്കുന്ന മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പ പദ്ധതി കുടുംബശ്രീകൾക്ക് വിതരണം ചെയ്തുകൊണ്ട് പുതിയിരു സംരംഭത്തിന് ബാങ്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് ബാങ്കിന്റെ പ്രവർത്തന പരിധിയിലെ നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്തിയോട് അനുബന്ധിച്ച് ബാങ്കുമായി സഹകരിച്ച് 101 വിദ്യാർത്ഥികൾ സീറോ ബാലൻസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചു.