Neethi Medical Store
ഔഷധങ്ങളുടെ വിലയിൽ 10% മുതൽ 50% വരെ ഡിസ്‌കൗണ്ട് കൊടുത്തു ഇരിങ്ങാലകുടയിലും
നടവരമ്പിലുമായി ബാങ്കിന്റെ കീഴിൽ മൂന്ന് നീതി മെഡിക്കൽ സ്റ്റോറുകൾ
പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 3 കോടി രൂപയുടെ വിറ്റു വരവുണ്ടായിരുന്നു.
1998 ൽ ആരോഗ്യ മേഖലയിൽ സർക്കാർ സംഭരംഭങ്ങളിലൂടെ
ആരംഭിച്ച ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിലെ നീതി
മെഡിക്കൽ സ്റ്റോർ 24 മണിക്കൂർ സേവനം നൽകുന്നതാണ്.
2000 ൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്തു രണ്ടാമത്തെ നീതി മെഡിക്കൽ
സ്റ്റോറും 2017 ൽ നടവരമ്പിൽ മൂന്നാമത്തെ നീതി മെഡിക്കൽ സ്റ്റോറും ആരംഭിച്ചു.
ഔഷധ മേഖലയിൽ ബാങ്ക് സജീവ പങ്കാളിത്തവും സേവനവും നൽകി വരുന്നു.