Services - Banking

67 കോടി രൂപ നിക്ഷേപവും 43 കോടി രൂപ വായ്പയും ഉള്ള ബാങ്ക് ഇപ്പോൾ ക്ലാസ് 1 ൽ പ്രവർത്തിക്കുന്നു. ബാങ്കിങ്ങിനോടൊപ്പം സാമൂഹിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും സാധാരണകരുടെയും അംഗങ്ങളുടെയും കർഷകരുടെയും ഇടപാടുകാരുടെയും കാർഷിക-ആരോഗ്യ-സേവന-സാമ്പത്തിക മേഖലകളിൽ കഴിഞ്ഞ നൂറ്റാണ്ടായി നാഡീസ്പന്ദനം പോലെ പ്രവർത്തിച്ചു വരുന്നു .ആധുനിക ബാങ്കിങ്ങ് സൗകര്യങ്ങളായ കോർ ബാങ്കിങ്ങ്, എൻ.ഇ.എഫ് .ടി/ആർ.ടി.ജി.എസ് , റുപേ- എ.ടി.എം /ഡെബിറ്റ് കാർഡ് ഫെസിലിറ്റി , സേഫ് ഡെപോസിറ്റ് ലോക്കർ എന്നി സൗകര്യങ്ങൾ ബാങ്കിൽ ലഭ്യമാണ്.

Loans

സ്വർണ്ണപണ്ടം പണയവായ്‌പ

സ്വർണ്ണ പണ്ടതിന്റെ മാർക്കറ്റ് വിലയുടെ 75% വരെ ഒരു വർഷ കാലാവധിയിൽ 10.5 % പലിശ നിരക്കിൽ ഒരു മെമ്പർ 25 ലക്ഷം രൂപ വരെ വായ്പ നൽകുന്നു

ഭവന നിർമ്മാണ വായ്‌പ

ഒരു മെമ്പർക്ക് വസ്തു ജാമ്യത്തിൻ മേൽ 15 വർഷം കാലാവധിയിൽ 10% പലിശ നിരക്കിൽ വീട് പണിയുന്നതിനും, വാങ്ങിക്കുന്നതിനും 25 ലക്ഷം രൂപ വരെ വായ്പ നൽകുന്നു.

ബിസിനസ് വായ്പ

ഒരു മെമ്പർക്ക് വസ്തു ജാമ്യത്തിൻ മേൽ 80 ലക്ഷം രൂപ വരെ 13 % പലിശ നിരക്കിൽ 10 വർഷ കാലാവധിയിൽ ബിസിനസ് വായ്പ നൽകുന്നു

വിവാഹ വായ്പ

വിവാഹാവശ്യത്തിന് വേണ്ടി ഒരു അംഗത്തിന് വസ്തു ജാമ്യത്തിൽ മേൽ പത്തു ലക്ഷം രൂപ വരെ 11.5% പലിശ നിരക്കിൽ 5 വർഷത്തെ കാലാവധിയിൽവായ്പ നൽകുന്നു

കൺസ്യൂമർ വായ്പ

ഗൃഹോപകരണങ്ങൾ, കമ്പ്യൂട്ടർ മുതലായവ വാങ്ങുന്നതിനു വേണ്ടി 12.5% പലിശ നിരക്കിൽ അഞ്ചു വർഷം കാലാവധി വിലയുടെ 75 ശതമാനം വരെ വായ്പ നൽകുന്നു

ഭൂസ്വത്ത് വാങ്ങുന്നതിന് വായ്പ

ഭൂമി വാങ്ങുന്നതിനു വേണ്ടി ഒരു അംഗത്തിന് 40 ലക്ഷം രൂപ വരെ 13% പലിശ നിരക്കിൽ 10 വർഷം കാലാവധി വസ്തു ഈടിന്മേൽ വായ്പ നൽകുന്നു

വാഹന വായ്പ

വാഹനം വാങ്ങുന്നതിനായി 5 ലക്ഷം രൂപ വരെ 10 വർഷ കാലാവധിയിൽ വസ്തു ഈടിന്മേൽ 11.5% പലിശ നിരക്കിൽ വായ്പ നൽകുന്നു

സാധാരണ വായ്പ

ബാങ്കിൽ നിന്ന് അംഗങ്ങൾക്ക് രണ്ട് ആൾജാമ്യത്തിന്മേൽ 10000 രൂപ വരെ സാധരണ വായ്പ നൽകുന്നു.

കാർഷിക വായ്പ

കാർഷിക ആവശ്യത്തിന് 7% പലിശ നിരക്കിൽ ഒരുലക്ഷം രൂപ വരെ ആൾ ജാമ്യത്തിൻമേലും, ഒരു ലക്ഷം രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ വസ്തു ജാമ്യത്തിൻ മേലും കാർഷികാവശ്യത്തിന് വായ്പ നൽകുന്നു ( 7 ശതമാനം പലിശയിൽ 3 ശതമാനം നബാർഡിൽ നിന്നും 4 ശതമാനം കേരള സർക്കാരിൽ നിന്നും ഇൻട്രസ്റ്റ് സബ്വെൻഷനായി ആയി കർഷകന് തിരികെ ലഭിക്കുന്നു)

മുറ്റത്തെമുല്ല വായ്പ

കുടുംബശ്രീകൾക്ക് അംഗങ്ങളുടെ ജാമ്യത്തിൻമേൽ പത്തുലക്ഷം രൂപ വരെ 9% പലിശ നിരക്കിൽ ക്യാഷ് ക്രെഡിറ്റ് വായ്പ നൽകുന്നു. കുടുംബശ്രീ വഴി നാട്ടിലെ ദുർബല ജനവിഭാഗങ്ങൾക്ക് 12 ശതമാനം പലിശ നിരക്കിൽ ( 100 രൂപയ്ക്ക് ഒരു മാസം ഒരു രൂപ) 52 ആഴ്ച കാലാവധിയിൽ വീടുകളിൽ 25000 രൂപ വരെ എത്തിച്ചു കൊടുക്കുന്നതും, എല്ലാ ആഴ്ചയിലും വീടുകളിൽ വന്നു കളക്ട് ചെയ്യുകയും ചെയ്യുന്നു.

Deposits

നിക്ഷേപം - പലിശനിരക്ക്

15 ദിവസം മുതൽ 45 ദിവസം വരെ -  6%
46 ദിവസം മുതൽ 90 ദിവസം വരെ -  6.5%
91 ദിവസം മുതൽ 179 ദിവസം വരെ -  7%
180 ദിവസം മുതൽ 364 ദിവസം വരെ -  7.5%
ഒരു വർഷത്തിനു മീതെ -  8%
രണ്ടു വർഷത്തിനു മീതെ -  7.75%

മുതിർന്ന പൗരന്മാർക്ക് 1/2 % കൂടുതൽ